The volunteers of Punarjani ( an organization affiliated with Indian Community Benevolent Forum, under the agies of Embassy of India) on 18 July 2019 arranged to shift another patient from Rumaila Hospital, Doha Qatar to India. Shri. Chandran Pocker Parambath, a native of Vatakara, Kozhikodu was admitted at HMC in June 2019 due to a massive stroke.
He has been shifted to Baby Memorial Hospital, Kozhikodu. A medical team including Doctor, Nurse and Respiratory Technician accompanied the patient to India.
We appreciate the cooperation and financial support of ICBF and Vatakara Fraternity for this noble cause.
We pray almighty for the speedy recovery of the patient
ഖത്തറിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സജീവ സാന്നിധ്യം, പുനർജനയുടെ പ്രവർത്തനത്തിന് മറ്റൊരു പൊൻതൂവൽ..
മസ്തിഷ്കാഘാതത്തേ തുടർന്ന്, ജൂൺ ആദ്യവാരം മുതൽ റുമൈല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന, കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി, ചന്ദ്രൻ പോക്കർ പറമ്പത് എന്നയാളെ വ്യാഴാഴ്ച്ച, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് തുടർ ചികില്സയ്ക്കു വേണ്ടി പുനർജനിയുടെ സഹായത്താൽ എത്തിച്ചു. ഇവരുടെ കൂടെ ഒരു ഡോക്ടർ, നേഴ്സ് വെന്റിലേറ്റർ ടെക്‌നിഷ്യൻ എന്നിവരും ഉണ്ട്.
ഇദ്ദേഹത്തിന്റെ തുടർ ചികിത്സക്കും, സഹായത്തിനും വേണ്ടി, വടകരയിലെ സഹൃദയരായ അംഗങ്ങളുടെ സാമ്പത്തിക സഹായവും, ഐ സി ബി എഫ് നൽകിയ സഹായങ്ങളും, കൂടെ പോയിട്ടുള്ള ആശുപത്രി അധികൃതരെയും ഇതിനോടകം സ്നേഹപൂർവ്വം ഇവിടെ സ്‌മരിക്കുന്നു.
ഇപ്പോൾ അദ്ദേഹത്തിന്, വളരെ ആശ്വാസമുണ്ടെന്നു ആശുപത്രീ അധികൃതർ അറിയിച്ചതായി വീട്ടുകാർ നമ്മളെ അറിയിച്ച വിവരവും ഞങ്ങൾ സന്തോഷത്തോടെ ഇവിടെ പങ്കു വെക്കുന്നു.